കടയ്ക്കൽ വിപ്ലവ സ്മാരകം
1938-ലെ കടയ്ക്കല്‍ വിപ്ളവം കേരളചരിത്രത്തില്‍ത്തന്നെ പ്രധാനപ്പെട്ട ഒരു സംഭവമാണ്. 1938 സെപ്തംബര്‍ മാസം 21-ാം തിയതി തിരുവനന്തപുരത്തെ ശംഖുമുഖത്ത് നടന്ന സ്റ്റേറ്റ് കോണ്‍ഗ്രസ്സ് സമ്മേളനം പിരിച്ചുവിടാന്‍ പോലീസ് നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ മരിച്ചു. അതേ ദിവസം തന്നെ ആറ്റിങ്ങല്‍ നടന്ന സമ്മേളനത്തിനു നേരെയും പോലീസ് നിറയൊഴിച്ചു. ഇതില്‍ ഒരാള്‍ മരിച്ചു. ഈ സമ്മേളനത്തില്‍ പങ്കെടുത്ത ചിലരാണ് കടയ്ക്കല്‍ വിപ്ളവത്തിന് നേതൃത്വം നല്കിയത്. 1937-ഓടു കൂടി രൂപീകൃതമായ കോണ്‍ഗ്രസ്സ് മന്ത്രിസഭകള്‍ ഭാരതത്തിലെ കര്‍ഷകര്‍ക്കാകെ പ്രചോദനമായി ഭവിച്ചു. ഇന്ത്യയില്‍ പലയിടങ്ങളിലും വമ്പിച്ച കാര്‍ഷിക സമരങ്ങളിരമ്പി. ഈ പശ്ചാത്തലത്തിലാണ് കടയ്ക്കല്‍ വിപ്ളവവും നടന്നത് എന്ന വസ്തുത പ്രാധാന്യമര്‍ഹിക്കുന്നു. കാര്‍ഷികോത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള പ്രധാനപ്പെട്ട കേന്ദ്രമെന്ന നിലയില്‍ കര്‍ഷകരുടെ ആശാകേന്ദ്രമായിരുന്നു കടയ്ക്കല്‍ ചന്ത. അന്യായമായ ചന്തപ്പിരിവില്‍ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങള്‍ നടത്തിയ മുന്നേറ്റമാണ് കടയ്ക്കല്‍ വിപ്ളവമായി രൂപാന്തരപ്പെട്ടത്. കടയ്ക്കല്‍ വിപ്ളവത്തില്‍ ഇന്നത്തെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിന് സന്നദ്ധഭടന്മാര്‍ പങ്കെടുത്തിരുന്നു
location map